ഡി കെ ശിവകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡി കെ ശിവകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ ആശുപത്രിയിൽ. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് അപ്പോളോ ആശുപത്രിയിൽ ശിവകുമാർ ചികിത്സ തേടിയത്. ഡോക്ടർമാർ അഡ്മിറ്റാകാൻ നിർദേശിക്കുകയായിരുന്നു

നടുവേദനയും കടുത്ത ക്ഷീണവും കാരണമാണ് ശിവകുമാർ ചികിത്സ തേടിയത്. ഡോക്ടടർമാർ വിശദ പരിശോധന നിർദേശിച്ചതിനെ തുടർന്നാണ് അഡ്മിറ്റായത്. നേരത്തെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലിരിക്കെ നെഞ്ച് വേദനയെ തുടർന്ന് ശിവകുമാറിനെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

ശിവകുമാർ

Share this story