ഒരു ന്യായവും കേൾക്കേണ്ട; വായു മലിനീകരണ വിഷയത്തിൽ സർക്കാരുകളെ വിമർശിച്ച് സുപ്രീം കോടതി

ഒരു ന്യായവും കേൾക്കേണ്ട; വായു മലിനീകരണ വിഷയത്തിൽ സർക്കാരുകളെ വിമർശിച്ച് സുപ്രീം കോടതി

ഡൽഹിയിലെ വായുമലിനീകരണ വിഷയത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഡൽഹിയിലെ ജനങ്ങൾക്ക് വായുമലിനീകരണം മൂലം അവരുടെ വിലയേറിയ വർഷങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ ഒരു ന്യായവും കേൾക്കേണ്ടെന്നും കോടതി പറഞ്ഞു

ഈ രീതിയിൽ തുടരാനാകില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. സർക്കാർ സംവിധാനം വേണ്ട വിധത്തിൽ പ്രവർത്തിക്കുന്നില്ല. പരിഹാരം ഉണ്ടായില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര മുന്നറിയിപ്പ് നൽകി.

വായുമലിനീകരണത്തിന്റെ പേരിൽ നടക്കുന്ന രാഷ്ട്രീയ പോരിനെയും കോടതി രൂക്ഷമായി വിമർശിച്ചു. പ്രശ്‌നപരിഹാരത്തിനല്ല, കണ്ണിൽ പൊടിയിടാനാണ് എല്ലാവരും ശ്രമിക്കുന്നത്. എല്ലാ വർഷവും ഇത് ആവർത്തിക്കുകയാണ്. ഡൽഹിക്ക് ശ്വാസം മുട്ടുകയാണ്. 10-15 ദിവസത്തേക്ക് ഇത് തുടരുകയും ചെയ്യുന്നു. പരിഷ്‌കൃതരാജ്യങ്ങളിൽ ഇത് സംഭവിക്കാൻ പാടില്ല. ജീവിക്കാനുള്ള അവകാശം ഏറ്റവും പ്രധാനപ്പെട്ടതാണെന്നും കോടതി പറഞ്ഞു

Share this story