വായു മലിനീകരണം രൂക്ഷം: ഡൽഹിയിൽ വാഹന നിയന്ത്രണം നിലവിൽ വന്നു

വായു മലിനീകരണം രൂക്ഷം: ഡൽഹിയിൽ വാഹന നിയന്ത്രണം നിലവിൽ വന്നു

അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽ വാഹന നിയന്ത്രണം നിലവിൽ വന്നു. ഒറ്റ ഇരട്ട പദ്ധതിയാണ് പുനരാരംഭിച്ചത്. ഒറ്റ, ഇരട്ട നമ്പറുകളുടെ വ്യത്യാസത്തിൽ വാഹനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിലാകും പ്രവേശനം അനുവദിക്കുക.

രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെ നിയമം നടപ്പാക്കുന്നത്. വായുമലിനീകരണം രൂക്ഷമായ പശ്ചാത്തലത്തിൽ കാർബൺ പുറംതള്ളൽ കുറയ്ക്കുന്നത് ലക്ഷ്യം വെച്ചാണ് സംസ്ഥാന സർക്കാരിന്റെ നടപടി.

ഇന്ന് സ്വകാര്യവാഹനങ്ങളിൽ ഇരട്ട അക്കത്തിൽ നമ്പർ അവസാനിക്കുന്നത് മാത്രമാണ് കടത്തിവിടുന്നത്. നാളെ ഒറ്റയക്ക നമ്പറിൽ അവസാനിക്കുന്നവ കടത്തിവിടും. അതേസമയം ഇരുചക്രവാഹനങ്ങൾക്കും അത്യാഹിത വാഹനങ്ങൾക്കും ഇളവുണ്ട്.

Share this story