യുവതിയുമൊത്തുള്ള അശ്ലീല വീഡിയോ പ്രചരിച്ചു; ദമാൻ-ദിയു ബിജെപി അധ്യക്ഷൻ രാജിവെച്ചു

യുവതിയുമൊത്തുള്ള അശ്ലീല വീഡിയോ പ്രചരിച്ചു; ദമാൻ-ദിയു ബിജെപി അധ്യക്ഷൻ രാജിവെച്ചു

കേന്ദ്രഭരണപ്രദേശമായ ദാമൻ-ദിയുവിലെ ബിജെപി അധ്യക്ഷൻ മുൻ എംപിയുമായ ഗോപാൽ ടൻഡേൽ രാജിവെച്ചു. യുവതിയുമൊത്തുള്ള അശ്ലീല വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് രാജി. ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കാണ് ടൻഡേൽ രാജി നൽകിയത്.

36 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. രണ്ട് വർഷം മുമ്പ് ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവന്നത്. എന്നാൽ തന്നെ മോർഫ് ചെയ്ത ദൃശ്യങ്ങളാണ് പ്രചരിപ്പിച്ചതെന്നാണ് ടൻഡേലിന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ടൻഡേൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്

ബിജെപി പ്രസിഡന്റായി താൻ തുടരുന്നതിൽ എതിർപ്പുള്ളവർ കൃത്രിമദൃശ്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ടൻഡേൽ ആരോപിക്കുന്നു. പാർട്ടി പ്രവർത്തകർ തന്നെയാണ് വീഡിയോ പ്രചരിപ്പിച്ചത്. പാർട്ടിക്ക് ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളും ഉണ്ടാകരുത് എന്നതിനാലാണ് രാജിവെക്കുന്നതെന്നും ടൻഡേൽ പറഞ്ഞു.

 

Share this story