കുഴൽക്കിണർ അപകടം വീണ്ടും; ഹരിയാനയിൽ അഞ്ച് വയസ്സുകാരി 50 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണു

കുഴൽക്കിണർ അപകടം വീണ്ടും; ഹരിയാനയിൽ അഞ്ച് വയസ്സുകാരി 50 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണു

ഹരിയാനയിൽ അഞ്ച് വയസ്സുകാരി 50 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണു. കർണാലിലെ ഗൗരന്ധയിലാണ് അപകടം. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ രണ്ട് വയസ്സുകാരൻ കുഴൽക്കിണറിൽ വീണ് മരിച്ചതിന് പിന്നാലെയാണ് മറ്റൊരു അപകടം കൂടി

ഹർസിംഗ്പുര എന്ന ഗ്രാമത്തിലെ കുട്ടിയാണ് കുഴൽക്കിണറിൽ വീണത്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഒക്ടോബർ 25നാണ് തിരുച്ചിറപ്പള്ളിയിൽ സുജിത് എന്ന രണ്ട് വയസ്സുകാരൻ കുഴൽക്കിണറിൽ വീണത്. നാല് ദിവസത്തോളം നീണ്ട രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടിയെ ജീവനോടെ പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ഒക്ടോബർ 29ന് പുലർച്ചെയാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്.

 

Share this story