ബുൾബുൾ ചുഴലിക്കാറ്റ് നാളെയോടെ രൂപപ്പെടും; മഹാ വ്യാഴാഴ്ച ഗുജറാത്ത് തീരം തൊടും

ബുൾബുൾ ചുഴലിക്കാറ്റ് നാളെയോടെ രൂപപ്പെടും; മഹാ വ്യാഴാഴ്ച ഗുജറാത്ത് തീരം തൊടും

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം നാളെ ചുഴലിക്കാറ്റായി മാറും. ബുധനാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് കരുതുന്നത്. ആന്ധ്രപ്രദേശിനും ഒഡീഷക്കും ഇടയിൽ തീരം തൊടാൻ ലക്ഷ്യമാക്കിയാണ് ചുഴലിക്കാറ്റ് നീങ്ങുക.

തമിഴ്‌നാട് വഴി കേരളാ തീരത്തേക്ക് എത്തുമെന്ന് സംശയങ്ങളുണ്ടെങ്കിലും ഇതിന് സാധ്യത തീരെ കുറവാണെന്ന് കാലാവസ്ഥ കേന്ദ്രങ്ങൾ പറയുന്നു. ബുൾബുൾ എന്നാണ് ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്. പാക്കിസ്ഥാനാണ് പേര് നിർദേശിച്ചത്.

മഹാ ചുഴലിക്കാറ്റ് വ്യാഴാഴ്ചയോടെ ഗുജറാത്ത് തീരം തൊടും. പോർബന്തറിനും ദിയുവിനും ഇടയിൽ മണിക്കൂർ 80 കിലോമീറ്റർ വേഗതയിൽ വരെ ആഞ്ഞടിക്കാനാണ് സാധ്യത. തീരദേശ ജില്ലകളായ അഹമ്മദാബാദ്, ഗീർ സോമനാഥ്, അംറേലി, ഭാവനഗർ, സൂറത്ത്, ആനന്ദ് എന്നിവിടങ്ങളിലും ദമാൻ ദിയുവിലെ ദാദ്ര, ഹവേലി എന്നിവിടങ്ങളിലും ചുഴലിക്കാറ്റ് നാശം വിതച്ചേക്കും

മഹാ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല. അതേസമയം ഡൽഹിക്ക് ചുഴലിക്കാറ്റ് ഗുണകരമാകുകയും ചെയ്യും. അന്തരീക്ഷ മലിനീകരണം കുറയുകയും പുകമഞ്ഞ് തമിഴ്‌നാട് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങലിലേക്ക് നീങ്ങുകയും ചെയ്യും.

 

Share this story