പശു ഞങ്ങളുടെ അമ്മയാണ്, മോശമായി പെരുമാറിയാൽ വിവരം അറിയുമെന്ന് ബിജെപി നേതാവിന്റെ ഭീഷണി; പാലിൽ സ്വർണമുണ്ടെന്നും അവകാശവാദം

പശു ഞങ്ങളുടെ അമ്മയാണ്, മോശമായി പെരുമാറിയാൽ വിവരം അറിയുമെന്ന് ബിജെപി നേതാവിന്റെ ഭീഷണി; പാലിൽ സ്വർണമുണ്ടെന്നും അവകാശവാദം

പശുവിന്റെ പേരിൽ ഭീഷണിയുമായി ബിജെപി നേതാവ്. ബിജെപി ബംഗാൾ പ്രസിഡന്റും എംപിയുമായ ദിലീപ് ഘോഷാണ് പശു ഭീഷണി ഉയർത്തിയത്. പശു ഞങ്ങളുടെ അമ്മയാണ്. അമ്മയോട് മോശമായി പെരുമാറുന്നവരോട് അതേ രീതിയിൽ പെരുമാറുമെന്നായിരുന്നു ബിജെപി നേതാവിന്റെ പശുഭീഷണി

ഇന്ത്യയുടെ പുണ്യ മണ്ണിൽ പശുവിനെ കൊല്ലുന്നതും ബീഫ് കഴിക്കുന്നതും കുറ്റകരമാണ്. പശുവിറച്ചി കഴിക്കുന്നവർ പട്ടിയിറച്ചി കഴിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൃഗഭക്ഷണ കഴിച്ചാൽ അവരുടെ ആരോഗ്യം നല്ലാതാകുമെങ്കിൽ എന്തിന് റോഡിൽ നിന്ന് കഴിക്കുന്നു. നിങ്ങളുടെ വീട്ടിൽ പോയി കഴിക്കു. പട്ടിയിറച്ചി കൂടി കഴിക്കു എന്നായിരുന്നു ദിലീപ് ഘോഷിന്റെ വാക്കുകൾ

പശുക്കളുടെ പാലിൽ സ്വർണമുണ്ടെന്നും ആ പാൽ സ്വർണമായി കണക്കാക്കണമെന്നും ദിലീപ് ഘോഷ് പറഞ്ഞു. ഇന്ത്യൻ പശുക്കളെ മാത്രമാണ് മാതാവായി കണക്കാക്കുന്നതെന്നും വിദേശ പശുക്കളെ അങ്ങനെ കണക്കാക്കുന്നില്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു

 

Share this story