മുഖ്യമന്ത്രി ശിവസേനയിൽ നിന്നായിരിക്കും; രാഷ്ട്രീയ സമവാക്യങ്ങൾ മാറുകയാണെന്നും ശിവസേന

മുഖ്യമന്ത്രി ശിവസേനയിൽ നിന്നായിരിക്കും; രാഷ്ട്രീയ സമവാക്യങ്ങൾ മാറുകയാണെന്നും ശിവസേന

മഹാരാഷ്ട്രയിൽ അടുത്ത മുഖ്യമന്ത്രി ശിവസേനയിൽ നിന്നായിരിക്കുമെന്ന് വ്യക്തമാക്കി പാർട്ടി വക്താവ് സഞ്ജയ് റാവത്ത്. മഹാരാഷ്ട്ര രാഷ്ട്രീയവും രാഷ്ട്രീയ സമവാക്യങ്ങളും മാറുകയാണ്. നിങ്ങൾക്കത് വരും ദിവസങ്ങളിൽ കാണാം. ഇതൊരു ബഹളനാടകമായി കാണേണ്ട. അന്തിമ വിജയം ശിവസേനയുടേത് തന്നെയായിരിക്കുമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു

സത്യപ്രതിജ്ഞ വൈകാതെയുണ്ടാകും. സത്യപ്രതിജ്ഞ ആരുടെയും കുത്തകയല്ലെന്ന് ബിജെപിയെ പരോക്ഷമായി വിമർശിച്ചും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കുക സംസ്ഥാനത്ത് തന്നെയാകും. ശരദ് പവാർ മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് അതുണ്ടാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ബിജെപി മുഖ്യമന്ത്രി സ്ഥാനം വിട്ടുനൽകാൻ തയ്യാറല്ലാത്ത സാഹചര്യത്തിൽ എൻ സി പി പിന്തുണയോടെ സർക്കാരുണ്ടാക്കാനാണ് ശിവസേന ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 12 ദിവസമായിട്ടും മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം സാധ്യമായിട്ടില്ല. നിലവിലെ നിയമസഭയുടെ കാലാവധി ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ്. ഇതിന് മുമ്പ് തന്നെ ചർച്ചകൾ ഫലപ്രാപ്തിയിലെത്തിക്കാനാണ് ശിവസേന ശ്രമിക്കുന്നത്.

 

Share this story