ഉത്തർപ്രദേശിൽ ഏഴ് പാക് തീവ്രവാദികൾ പ്രവേശിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്; അഞ്ച് പേരെ തിരിച്ചറിഞ്ഞു

ഉത്തർപ്രദേശിൽ ഏഴ് പാക് തീവ്രവാദികൾ പ്രവേശിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്; അഞ്ച് പേരെ തിരിച്ചറിഞ്ഞു

ഉത്തർപ്രദേശിൽ പാക് തീവ്രവാദികൾ പ്രവേശിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. അയോധ്യ ലക്ഷ്യമിട്ടാണ് തീവ്രവാദികൾ പ്രവേശിച്ചതായി റിപ്പോർട്ട് പറയുന്നു. അയോധ്യ കേസിൽ അന്തിമവിധി വരാനിരിക്കെയാണ് തീവ്രവാദ ഭീഷണി ഉള്ളതായി റിപ്പോർട്ട് ചെയ്യുന്നത്.

നേപ്പാൾ വഴി ഏഴ് തീവ്രവാദികൾ ഉത്തർപ്രദേശിൽ പ്രവേശിച്ചെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. അയോധ്യ, ഫൈസാബാദ്, ഗോരഖ്പൂർ എന്നിവിടങ്ങളിലായി ഇവർ ഒളിവിൽ കഴിയുകയാണെന്നും ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകുന്നു

ഏഴ് ഭീകരരിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുഹമ്മദ് യാക്കൂബ്, അബു ഹംസ, മുഹമ്മദ് ഷഹബാസ്, നിസാർ അഹമ്മദ്, മുഹമ്മദ് ഖാമി ചൗധരി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അയോധ്യയിൽ സുരക്ഷാ സംവിധാനം ശക്തമാക്കിയിട്ടുണ്ട്

 

Share this story