അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ പോലീസുകാരുടെ പണിമുടക്ക് പ്രതിഷേധം

അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ പോലീസുകാരുടെ പണിമുടക്ക് പ്രതിഷേധം

തീസ് ഹസാരി കോടതിയിൽ പോലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ പോലീസ് ഉദ്യോഗസ്ഥർ പണിമുടക്കുന്നു. അഭിഭാഷകരെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധത്തിൽ നി്‌ന് പിൻമാറില്ലെന്ന് പ്രഖ്യാപിച്ച് പോലീസുകാർ ഒട്ടാകെ തെരുവിലിറങ്ങി

ഡൽഹി പോലീസ് ആസ്ഥാനത്ത് നിന്നാണ് പോലീസുകാരുടെ പ്രതിഷേധം ആരംഭിച്ചത്. ആദ്യം നൂറോളം പേർ മാത്രമാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെങ്കിലും സമയം കടന്നുപോകുന്നതോടെ ആയിരത്തോളം പോലീസുകാർ ഐക്യദാർഢ്യവുമായി രംഗത്തിറങ്ങി. യൂനിഫോമിനൊപ്പം കറുത്ത ബാഡ്ജും ധരിച്ചാണ് ഇവർ പ്രതിഷേധത്തിനിറങ്ങിയത്.

ശനിയാഴ്ച തീസ് ഹസാരി കോടതിവളപ്പിൽ വെച്ച് ഒരു അഭിഭാഷകന്റെ വാഹനത്തിൽ പോലീസ് വാഹനം തട്ടിയതിനെ തുടർന്നുണ്ടായ വാക്കു തർക്കമാണ് സംഘർഷത്തിലേക്ക് വഴിവെച്ചത്. സംഘർഷത്തിലേക്ക് നീങ്ങിയതോടെ അഭിഭാഷകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ അഭിഭാഷകർ പോലീസ് വാഹനങ്ങളും ബൈക്കുകളും കത്തിച്ചു. പോലീസ് നടത്തിയ വെടിവെപ്പിൽ ഒരു അഭിഭാഷകന് വെടിയേൽക്കുകയും ചെയ്തിരുന്നു

Share this story