ഡൽഹിയിൽ ഇന്ന് അഭിഭാഷകരുടെ പ്രതിഷേധം; കോടതി ഗേറ്റ് പൂട്ടി, ആത്മഹത്യക്കും ശ്രമം

ഡൽഹിയിൽ ഇന്ന് അഭിഭാഷകരുടെ പ്രതിഷേധം; കോടതി ഗേറ്റ് പൂട്ടി, ആത്മഹത്യക്കും ശ്രമം

ഡൽഹിയിൽ പോലീസുകാരുടെ 11 മണിക്കൂർ നീണ്ട പ്രതിഷേധ സമരത്തിന് പിന്നാലെ ബുധനാഴ്ച അഭിഭാഷകരുടെ സമരവും ആരംഭിച്ചു. ഡൽഹിയിലെ വിവിധ കോടതികളിൽ അഭിഭാഷകർ പ്രതിഷേധിക്കുകയാണ്. സാകേത് കോടതിയുടെ ഗേറ്റ് അഭിഭാഷകർ പൂട്ടിയിട്ടു. ഇതേ തുടർന്ന് നാട്ടുകാരും അഭിഭാഷകരും തമ്മിൽ സംഘർഷമുണ്ടാകുകയും ചെയ്തു.

രോഹിണി കോടതിക്ക് പുറത്ത് അഭിഭാഷകൻ മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്താനും ശ്രമിച്ചു. മറ്റ് അഭിഭാഷകർ ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു. പോലീസിനെതിരെ മുദ്രവാക്യം വിളികളുമായാണ് അഭിഭാഷകർ പ്രതിഷേധിക്കുന്നത്.

മാധ്യമപ്രവർത്തകർക്ക് നേരെയും അഭിഭാഷകർ പ്രതിഷേധ സ്വരം ഉയർത്തുന്നുണ്ട്. മാധ്യമങ്ങളെ ബഹിഷ്‌കരിക്കണമെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കരുതെന്നും അഭിഭാഷകർ ആഹ്വാനം ചെയ്തു

കഴിഞ്ഞ തീസ് ഹസാരി, സാകേത് കോടതികളിൽ അഭിഭാഷകരും പോലീസും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. പോലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഇന്നലെ പോലീസുകാർ ഡൽഹിയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്

ഡൽഹി, അഭിഭാഷകർ, പോലീസ്, പ്രതിഷേധം

Share this story