ബാബരി മസ്ജിദ് വിധി: വാട്‌സ്ആപ്പ് ചാറ്റുകള്‍ നിരീക്ഷണത്തിലോ?

ബാബരി മസ്ജിദ് വിധി: വാട്‌സ്ആപ്പ് ചാറ്റുകള്‍ നിരീക്ഷണത്തിലോ?

രാജ്യം ഉറ്റുനോക്കുന്ന ബാബരി മസ്ജിദ്- രാം ജന്മഭൂമി കേസിലെ വിധി ദിവസങ്ങള്‍ക്കകമുണ്ടാകും. ഈ പശ്ചാത്തലത്തില്‍ ക്രമസമാധാനം ശക്തമായി പാലിക്കാന്‍ രാജ്യത്തെ പോലീസ് സേനയും മറ്റ് സുരക്ഷാ ഏജന്‍സികളും അതീവ ജാഗ്രതയിലാണ്. അതേസമയം, വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലെ ഓരോ അക്കൗണ്ടും സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ടെന്ന മെസ്സേജ് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. അതിന്റെ സത്യാവസ്ഥയിലേക്ക്…

ബാബരി മസ്ജിദ് പൊളിക്കുന്ന ദൃശ്യങ്ങളും പ്രതിഷേധത്തിന്റെയും ആഘോഷത്തിന്റെയും ദൃശ്യങ്ങളും പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശമുണ്ട്. എന്നാല്‍, ഓരോ സാമൂഹിക മാധ്യമവും നിരീക്ഷിക്കുന്നുണ്ടെന്നും അതിനാല്‍ നിലവിലെ രാഷ്ട്രീയ സ്ഥിതിയെ സംബന്ധിച്ചോ സര്‍ക്കാറിനെയോ പ്രധാനമന്ത്രിയെയോ വിമര്‍ശിച്ചോ പോസ്റ്റ് ചെയ്യരുതെന്നുമുള്ള സന്ദേശമാണ് പ്രചരിക്കുന്നത്. അങ്ങനെ ചെയ്യുന്നവരെ വാറണ്ട് പോലുമില്ലാത്തെ യു എ പി എ അടക്കമുള്ളവ ചുമത്തി അറസ്റ്റ് ചെയ്യുമെന്നും പ്രചരിക്കുന്നുണ്ട്.

യാഥാര്‍ത്ഥ്യം: പ്രചരിക്കുന്ന പോലുള്ള മാര്‍ഗ്ഗനിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് ഉത്തര്‍ പ്രദേശ് പോലീസും ആഭ്യന്തര മന്ത്രാലവും പറയുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ വ്യാജമോ വര്‍ഗീയ പ്രശ്‌നം ഉണ്ടാക്കുന്നതോ ആയ സന്ദേശങ്ങള്‍ വരുന്നത് ഉടനെ അധികൃതരെ അറിയിക്കാന്‍ വളണ്ടിയര്‍മാരെ യു പി പോലീസ് നിയോഗിച്ചിട്ടുണ്ട്. എന്നാല്‍, സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന ഓരോ മെസ്സേജും നിരീക്ഷിക്കുകയോ ഓരോ കോളും റെക്കോര്‍ഡ് ചെയ്യുകയോ ഇല്ല. പ്രത്യേകിച്ച് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആണ് വാട്‌സ്ആപ് പോലുള്ളവ എന്നതിനാല്‍ ഇത് സാദ്ധ്യമല്ലെന്ന് പോലീസ് പറയുന്നു. അതേസമയം, വര്‍ഗീയ വിദ്വേഷം വമിപ്പിക്കുന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തരുതെന്നും അങ്ങനെ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും യു പി പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. അത്തരക്കാര്‍ക്കെതിരെ ദേശ സുരക്ഷാ നിയമം അടക്കം ചുമത്തുമെന്നും യു.പി ഡി.ജി.പി. ഒ.പി സിംഗ് പറഞ്ഞു.

ബാബരി മസ്ജിദ് വിധി: വാട്‌സ്ആപ്പ് ചാറ്റുകള്‍ നിരീക്ഷണത്തിലോ?

ബാബരി മസ്ജിദ് വിധി: വാട്‌സ്ആപ്പ് ചാറ്റുകള്‍ നിരീക്ഷണത്തിലോ?

Share this story