മുഖ്യമന്ത്രിയാകാൻ സഹായം തേടി യെദ്യൂരപ്പ 1000 കോടി തന്നു; വെളിപ്പെടുത്തലുമായി കർണാടകയിൽ അയോഗ്യനാക്കപ്പെട്ട എംഎൽഎ

മുഖ്യമന്ത്രിയാകാൻ സഹായം തേടി യെദ്യൂരപ്പ 1000 കോടി തന്നു; വെളിപ്പെടുത്തലുമായി കർണാടകയിൽ അയോഗ്യനാക്കപ്പെട്ട എംഎൽഎ

മുഖ്യമന്ത്രിയാകാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ 1000 കോടി രൂപ നൽകിയതായി കർണാടകയിൽ അയോഗ്യനാക്കപ്പെട്ട എംഎൽഎ നാരായണ ഗൗഡ. കൃഷ്ണരാജ്‌പേട്ട് മണ്ഡലത്തിന്റെ വികസനത്തിനെന്നും പറഞ്ഞാണ് തുക നൽകിയതെന്നാണ് ഗൗഡയുടെ വെളിപ്പെടുത്തൽ

കർണാടകയിൽ കുമാരസ്വാമി സർക്കാർ പുറത്താകുന്നതിന് മുമ്പാണ് സംഭവം. ഒരുദിവസം കുറച്ചുപേർ തന്റെ വീട്ടിൽ വന്ന് യെദ്യൂരപ്പയുടെ വീട്ടിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. വീട്ടിലെത്തിയപ്പോൾ യെദ്യൂരപ്പ പ്രാർഥനയിലായിരുന്നു. അൽപ്പസമയത്തിനകം അദ്ദേഹം വരികയും എന്നോട് ഇരിക്കാൻ നിർദേശിക്കുകയും ചെയ്തു

ഒരുതവണ കൂടി മുഖ്യമന്ത്രിയാകാൻ സഹായിക്കണമെന്ന് യെദ്യൂരപ്പ പറഞ്ഞു. കൃഷ്ണരാജ്‌പേട്ട് മണ്ഡലത്തിന്റെ വികസനത്തിനായി 700 കോടി രൂപ നൽകിയാൽ പിന്തുണക്കാമെന്ന് ഞാൻ പറഞ്ഞു. 700 കോടി മാത്രമല്ല 300 കോടി കൂടി നൽകാമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം 1000 കോടി തരികയും ചെയ്തു. അദ്ദേഹം ആവശ്യപ്പെട്ട കാര്യം ഞാനും ചെയ്തു. യെദ്യൂരപ്പ പറഞ്ഞതിന് ശേഷം അയോഗ്യരാക്കപ്പെട്ട എംഎൽഎമാരുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും നാരായണ ഗൗഡ പറഞ്ഞു

Share this story