എംഎൽഎമാരെ പണം നൽകി ചാക്കിടാൻ ശ്രമിക്കുന്നു; ബിജെപിക്കെതിരെ ആരോപണവുമായി ശിവസേന

എംഎൽഎമാരെ പണം നൽകി ചാക്കിടാൻ ശ്രമിക്കുന്നു; ബിജെപിക്കെതിരെ ആരോപണവുമായി ശിവസേന

മഹാരാഷ്ട്രയിൽ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ശിവസേന. തങ്ങളുടെ എംഎൽഎമാരെ ചിലർ പണം കൊടുത്ത് വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുകയാണെന്ന് പാർട്ടി മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലൂടെ ശിവസേന ആരോപിക്കുന്നു

മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് ഉദ്ദവ് താക്കറെ നയിക്കുന്ന പാർട്ടിയിൽ നിന്നാണ് മുഖ്യമന്ത്രിയെ വേണ്ടതെന്ന് സാമ്‌നയുടെ മുഖപ്രസംഗം പറയുന്നു. പണം നൽകി എംഎൽഎമാരെ ചാക്കിടാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. എന്നാൽ മൂല്യങ്ങൾ പാലിക്കാത്ത രാഷ്ട്രീയം ശിവസേന ഒരിക്കലും അനുവദിക്കില്ല

മുമ്പുണ്ടായിരുന്ന സർക്കാർ മണി പവർ ഉപയോഗിച്ച് പുതിയ സർക്കാരുണ്ടാക്കാൻ ശ്രമിക്കുന്നു. കർഷകരെ അവർ സഹായിക്കുന്നില്ല. സംസ്ഥാനത്തെ കർഷകർക്ക് ആവശ്യം ശിവസേനയുടെ മുഖ്യമന്ത്രിയെ ആണെന്നും സാമ്‌ന പറയുന്നു

മഹാരാഷ്ട്രയിൽ രണ്ടര വർഷം മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന ശിവസേനയുടെ നിർദേശം ബിജെപി നേരത്തെ തള്ളിയിരുന്നു. ശിവസേനയുടെ പിന്തുണയില്ലാതെ സർക്കാരുണ്ടാക്കാൻ ബിജെപിക്ക് സാധ്യമല്ല. ആർ എസ് എസ് നേതൃത്വത്തിലുള്ള സമയവായ നീക്കങ്ങളാണ് നിലവിൽ മഹാരാഷ്ട്രയിൽ നടക്കുന്നത്

 

Share this story