ശിവസേന എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി; മഹാരാഷ്ട്രയിൽ ബിജെപി പ്രതിസന്ധിയിൽ

ശിവസേന എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി; മഹാരാഷ്ട്രയിൽ ബിജെപി പ്രതിസന്ധിയിൽ

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം വീണ്ടും തുലാസിൽ. ഇന്നത്തോടെ പ്രശ്‌നപരിഹാരമാകുമെന്ന് ബിജെപി രാവിലെ പറഞ്ഞെങ്കിലും ശിവേസന തങ്ങളുടെ നിലപാടിൽ വിട്ടുവീഴ്ചക്ക് തയ്യാറായിട്ടില്ല. ശിവസേനയുടെ യോഗത്തിൽ മുഖ്യമന്ത്രി പദം വിട്ടുനൽകരുതെന്ന പൊതു അഭിപ്രായം ഉയരുകയും ചെയ്തു

ഒറ്റക്കെട്ടായാണ് ശിവസേന എംഎൽഎമാർ നിലപാട് വ്യക്തമാക്കിയത്. അന്തിമ തീരുമാനമെടുക്കാൻ എംഎൽഎമാർ ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെയെ ചുമതലപ്പെടുത്തി. ശിവസേനയുടെ എംഎൽഎമാരെ ബാന്ദ്രയിലുള്ള റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. ബിജെപി ഇവരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി രാവിലെ ശിവസേന ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റിസോർട്ടിലേക്ക് മാറ്റിയത്.

സേനയിലെ 20 എംഎൽഎമാരുമായി ബിജെപി സംസാരിച്ചതായും പാർട്ടി പിളർത്തി തങ്ങൾക്കൊപ്പം ഇവരെ നിർത്താൻ ബിജെപി പണമിറക്കി ശ്രമിക്കുന്നതായും വാർത്തകൾ വന്നിരുന്നു. ഇതോടെയാണ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയത്. ബിജെപി ഇന്ന് വൈകുന്നേരം തന്നെ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുമെന്നാണ് അറിയുന്നത്. അതേസമയം ശിവസേന പിന്തുണയില്ലാതെ അവർക്ക് സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകില്ല

 

Share this story