വാരണാസിയിലെ ക്ഷേത്രത്തിൽ ശിവലിംഗത്തിനും മാസ്‌ക്; ദൈവത്തെ വിഷവാതകത്തിൽ നിന്ന് സംരക്ഷിക്കാനെന്ന് ക്ഷേത്രം ഭാരവാഹികൾ

വാരണാസിയിലെ ക്ഷേത്രത്തിൽ ശിവലിംഗത്തിനും മാസ്‌ക്; ദൈവത്തെ വിഷവാതകത്തിൽ നിന്ന് സംരക്ഷിക്കാനെന്ന് ക്ഷേത്രം ഭാരവാഹികൾ

വാരണാസിയിലെ തർകേശ്വർ മഹാദേവ് ക്ഷേത്രത്തിലെ ശിവലിംഗത്തിന് മാസ്‌ക് ധരിപ്പിച്ച് ക്ഷേത്രം ഭാരവാഹികൾ. വിഷവാതകത്തിൽ നിന്ന് രക്ഷ തേടിയാണ് മാസ്‌ക് ധരിപ്പിച്ചതെന്ന് ഇവർ പറയുന്നു. വാരണാസിയിലെ തന്നെ ദുർഗാ ദേവി, കാളി ദേവി, സായി ബാബ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾക്കും മാസ്‌ക് ധരിപ്പിച്ചിട്ടുണ്ട്.

വിഗ്രഹങ്ങളെ മാസ്‌ക് ധരിപ്പിച്ചത് കണ്ട് നിരവധി വിശ്വാസികളും മാസ്‌ക് ധരിക്കാൻ ആരംഭിച്ചതായി സിഗ്രയിലെ ശിവ പാർവതി ക്ഷേത്രത്തിലെ പൂജാരി പറയുന്നു. വാരണാസി വിശ്വാസ കേന്ദ്രങ്ങളാണ്. ജീവനുള്ള ദൈവങ്ങളായാണ് വിഗ്രങ്ങളെ കാണുന്നത്. അവർ സന്തോഷത്തോടെ ഇരിക്കാൻ എന്ത് വേദനയും ഞങ്ങൾ സഹിക്കുമെന്ന് പൂജാരി പറയുന്നു

വേനൽക്കാലത്ത് വിഗ്രഹം തണുപ്പിക്കാൻ ചന്ദനം പുരട്ടുന്നതും മഞ്ഞുകാലത്ത് തുണി പുതപ്പിക്കുന്നതും പതിവാണ്. അതുപോലെ തന്നെയാണ് മാസ്‌ക് ധരിപ്പിക്കുന്നതെന്നും പൂജാരി പറഞ്ഞു.

 

Share this story