രാജ്യം മറ്റൊരു നോട്ടുനിരോധനത്തിലേക്കോ: പൂഴ്ത്തി വെച്ചിരിക്കുന്ന 2000 രൂപ നോട്ട് നിരോധിച്ചേക്കുമെന്ന് മുൻ ധനകാര്യ സെക്രട്ടറി

രാജ്യം മറ്റൊരു നോട്ടുനിരോധനത്തിലേക്കോ: പൂഴ്ത്തി വെച്ചിരിക്കുന്ന 2000 രൂപ നോട്ട് നിരോധിച്ചേക്കുമെന്ന് മുൻ ധനകാര്യ സെക്രട്ടറി

രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തന്നെ ഇളക്കിയ 2016ലെ നോട്ടുനിരോധനത്തിന് പിന്നാലെ രാജ്യം മറ്റൊരു നോട്ടുനിരോധനത്തിലേക്ക് കൂടി നീങ്ങുന്നതായി വെളിപ്പെടുത്തൽ. മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ഗാർഗാണ് ഇത്തരമൊരു ആശങ്ക പങ്കുവെച്ചിരിക്കുന്നത്.

2000 രൂപ നോട്ടുകളുടെ നല്ലൊരു ഭാഗവും വിപണിയിൽ ഇല്ല. അവ പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന് ഗാർഗ് ആരോപിച്ചു. നോട്ടിന്റെ മൂല്യത്തിന്റെ കണക്കിൽ വിപണിയിൽ പ്രചാരത്തിലുള്ള ആകെ നോട്ടുകളുടെ മൂന്നിൽ രണ്ട് ഭാഗവും രണ്ടായിരം രൂപ നോട്ടുകളാണ്. ഇതിൽ നല്ലൊരു ഭാഗവും പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന് സുഭാഷ് ഗാർഗ് ആരോപിക്കുന്നു

ധനകാര്യ മന്ത്രാലയത്തിൽ നിന്നും കഴിഞ്ഞ മാസമാണ് സുഭാഷ് ഗാർഗ് സ്വയം വിരമിച്ചത്. പൂഴ്ത്തി വെച്ചിരിക്കുന്നതിനാൽ 2000 രൂപ നോട്ടുകൾ മറ്റൊരു ഇടപാടിനും ഉപയോഗിക്കാൻ സാധിക്കില്ല. മറ്റൊന്നിനെയും ബാധിക്കാതെ ഈ നോട്ടുകൾ അസാധുവാക്കാനും സാധിക്കും. ഈ നോട്ടുകൾ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചാൽ ഈ പ്രക്രിയ ലളിതമായി നിർവഹിക്കാനുമാകുമെന്ന് ഗാർഗ് പറഞ്ഞു

 

Share this story