അയോധ്യ കേസ് വിധി: യുപി ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ചീഫ് ജസ്റ്റിസ് വിളിപ്പിച്ചു

അയോധ്യ കേസ് വിധി: യുപി ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ചീഫ് ജസ്റ്റിസ് വിളിപ്പിച്ചു

അയോധ്യ വിധി വരാനിരിക്കുന്ന സാഹചര്യത്തിൽ ഉത്തർ പ്രദേശ് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഇന്നുച്ചയ്ക്ക് 12 മണിക്ക് ചീഫ് ജസ്റ്റിസിന്റെ ഓഫീസിലെത്താനാണ് നിർദേശം.

അയോധ്യയിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായാണ് ഇരുവരെയും ചീഫ് സെക്രട്ടറി വിളിപ്പിച്ചത്. കേസിൽ അടുത്താഴ്ച വിധി വരുമെന്നാണ് കരുതപ്പെടുന്നത്. പ്രത്യേക സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി കേന്ദ്രം യുപിയിലേക്ക് മാത്രം നാലായിരത്തോളം അർധസൈനികരെ വിന്യസിച്ചിട്ടുണ്ട്.

അയോധ്യ ജില്ലയാകെ ഡിസംബർ 28 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്ഷേത്രനഗരിയിൽ വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പോലീസ്, കേന്ദ്രസേന, ഭീകരവിരുദ്ധ സേന എല്ലാവരും കൂടി പതിനേഴായിരത്തോളം സുരക്ഷാ സേനാംഗങ്ങൾ അയോധ്യയിലുണ്ട്.

വിധി വരാനിരിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. പ്രശ്‌നബാധിത മേഖലകളിൽ സുരക്ഷ ഉറപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രം ആവള്യപ്പെട്ടിട്ടുണ്ട്.

 

Share this story