അയോധ്യക്കേസിൽ നാളെ വിധി പറയും; വിധി പ്രസ്താവം രാവിലെ 10.30ന്

അയോധ്യക്കേസിൽ നാളെ വിധി പറയും; വിധി പ്രസ്താവം രാവിലെ 10.30ന്

അയോധ്യക്കേസിൽ നാളെ വിധി പറയും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് വിധി പറയുക. നാളെ പത്തരയോടെ വിധി പറയുമെന്നാണ് അറിയിച്ചിരിക്കുന്നത്. രാത്രി 9 മണിയോടെയാണ് നാളെ വിധി പറയുന്ന കാര്യം സുപ്രീം കോടതി അറിയിച്ചത്.

നാൽപ്പത് ദിവസം നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് നാളെ വിധി പറയുന്നത്. വിധി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ചീഫ് ജസ്റ്റിസ് ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിയുമായും ഡിജിപിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

വൻ സുരക്ഷാ ക്രമീകരണങ്ങളാണ് വിധി വരാനിരിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. 20 താത്കാലിക ജയിലുകൾ സ്ഥാപിക്കാനും 78 ഇടങ്ങളിലായി സേനയെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്.

നാളെ അവധി ദിവസമായിട്ടും ഭരണഘടനാ ബഞ്ച് പ്രത്യേകം യോഗം ചേർന്ന് വിധി പ്രസ്താവിക്കും. ഡൽഹിയിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

 

Share this story