സർക്കാരുണ്ടാക്കാൻ ബിജെപിയെ വെല്ലുവിളിച്ച് ശിവസേന; കള്ളനെന്ന് വിളിച്ചവരുമായി സഖ്യമില്ലെന്ന് ഉദ്ദവ് താക്കറെ

സർക്കാരുണ്ടാക്കാൻ ബിജെപിയെ വെല്ലുവിളിച്ച് ശിവസേന; കള്ളനെന്ന് വിളിച്ചവരുമായി സഖ്യമില്ലെന്ന് ഉദ്ദവ് താക്കറെ

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള സമയം അവസാന മണിക്കൂറുകളിലെക്ക് എത്തവെ ശിവസേന-ബിജെപി ബന്ധം കൂടുതൽ ഉലയുന്നു. ബിജെപിയുമായി ചർച്ചയ്ക്ക് സാധ്യതയില്ലെന്ന് വ്യക്തമാക്കി ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെ രംഗത്തെത്തി.

ശിവസേന സർക്കാരുണ്ടാക്കുമെന്ന് ഉദ്ദവ് താക്കറെ പറഞ്ഞു. തന്നെ കള്ളനെന്ന് വിളിച്ചവരുമായി സഖ്യത്തിനില്ല. സർക്കാരുണ്ടാക്കാൻ ബിജെപിയെ വെല്ലുവിളിക്കുന്നതായും ഉദ്ദവ് പറഞ്ഞു. ശിവസേന എന്ത് നീക്കമാണ് നടത്തുകയെന്നതാകും മഹാരാഷ്ട്രയിലെ ക്ലൈമാക്‌സ്

മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ശിവസേനയുടെ നിർദേശം ബിജെപി തള്ളിയതോടെയാണ് മഹാരാഷ്ട്രയിൽ പ്രതിസന്ധി ഉടലെടുത്തത്. നാളെയാണ് നിലവിലെ സർക്കാരിന്റെ കാലാവധി അവസാനിക്കുന്നത്. ശിവസേനയും കോൺഗ്രസും തങ്ങളുടെ എംഎൽഎമാരെ വിവിധ റിസോർട്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്.

കോൺഗ്രസ്-എൻസിപി സഖ്യത്തോടൊപ്പം ചേർന്ന് സർക്കാരുണ്ടാക്കുക എന്ന പോംവഴി മാത്രമാണ് ശിവസേനക്ക് ഇനി മുന്നിലുള്ളത്. ബിജെപിക്ക് ആകട്ടെ സർക്കാരുണ്ടാക്കാൻ ശിവസേനയുടെയോ എൻ സി പിയുടെയോ പിന്തുണ ആവശ്യമാണ്. അതേസമയം പ്രതിപക്ഷത്തിരിക്കാനാണ് താത്പര്യമെന്ന് എൻ സി പി വ്യക്തമാക്കി കഴിഞ്ഞു. നാളെയും നീക്കുപോക്കുകളൊന്നും നടന്നില്ലെങ്കിൽ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങും

 

Share this story