ഏർവാടി ദർഗയിലെത്തിയ മലയാളി യുവതിയെ ബലാത്സംഗം ചെയ്ത ഏഴ് പേർ പിടിയിൽ; അറസ്റ്റിലായത് 15ഉം 16ഉം വയസ്സുള്ള കുട്ടികൾ

ഏർവാടി ദർഗയിലെത്തിയ മലയാളി യുവതിയെ ബലാത്സംഗം ചെയ്ത ഏഴ് പേർ പിടിയിൽ; അറസ്റ്റിലായത് 15ഉം 16ഉം വയസ്സുള്ള കുട്ടികൾ

തമിഴ്‌നാട്ടിലെ ഏർവാടി ദർഗയിലെത്തിയ മനോദൗർബല്യമുള്ള മലയാളി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഏഴ് പേർ അറസ്റ്റിൽ. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയെത്തിയ 22കാരിയെയാണ് ഏഴ് പേർ ചേർന്ന് പീഡിപ്പിച്ചത്. പതിനഞ്ചും പതിനാറും വയസ്സ് മാത്രം പ്രായമുള്ള ഏഴ് പേരാണ് സംഭവത്തിൽ അറസ്റ്റിലായത്.

പിതാവിനൊപ്പമെത്തിയ യുവതിയെ ബുധനാഴ്ചയാണ് കൗമാരക്കാർ ബലാത്സംഗം ചെയ്തത്. കഴിഞ്ഞ രണ്ട് മാസമായി സംസാരശേഷിയില്ലാത്ത പിതാവിനൊപ്പം ദർഗക്ക് സമീപം വാടകക്ക് താമസിക്കുകയായിരുന്നു യുവതി. ബുധനാഴ്ച കുളിമുറിയിലേക്ക് പോയ യുവതിയെ പ്രതികൾ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു

യുവതിയെ കാണാതെ മണിക്കൂറുകൾ നീണ്ട തിരച്ചിലിലാണ് കുറ്റിക്കാട്ടിൽ നഗ്നയായ നിലയിൽ യുവതിയെ കണ്ടെത്തിയത്. മനോദൗർബല്യമുള്ളവർ ദർഗയിലെത്തി പ്രാർഥിച്ചാൽ അസുഖം ഭേദമാകുമെന്നാണ് വിശ്വാസം. ഇതനുസരിച്ചാണ് യുവതിയും പിതാവും ദർഗയിലെത്തിയത്.

 

Share this story