അതിർത്തിയിൽ പാക് വെടിവെപ്പ്; ഇന്ത്യൻ ജവാന് വീരമൃത്യു

അതിർത്തിയിൽ പാക് വെടിവെപ്പ്; ഇന്ത്യൻ ജവാന് വീരമൃത്യു

ജമ്മു കാശ്മീർ അതിർത്തിയിൽ വീണ്ടും പാക് വെടിവെപ്പ്. നിയന്ത്രണ രേഖയിൽ കൃഷ്ണഘാട്ടി സെക്ടറിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ വെടിവെപ്പിൽ പരുക്കേറ്റ സൈനികൻ വീരമൃത്യു വരിച്ചു.

ബുധനാഴ്ചയും കത്വ ജില്ലയിലെ നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ മാസം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2019ൽ 2000ലധികം തവണയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്.

സെപ്റ്റംബർ 21 വരെയുള്ള കണക്കിൽ 21 ഇന്ത്യക്കാർക്ക് പാക് വെടിവെപ്പിൽ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. കാശ്മീർ അതിർത്തിക്ക് ഇപ്പുറത്തേക്ക് നിരവധി തീവ്രവാദികൾ നുഴഞ്ഞുകയറാൻ ദിനംപ്രതി ശ്രമിക്കുന്നുണ്ട്. ഇവർക്ക് മറയായാണ് പാക് സൈന്യം അതിർത്തിയിൽ വെടിയുതിർക്കുന്നത്. എന്നാൽ ഇന്ത്യൻ സൈന്യം ഇതെല്ലാം പരാജയപ്പെടുത്തുകയായിരുന്നു

 

Share this story