രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ഒരു മാസത്തെ പരോൾ അനുവദിച്ചു

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ഒരു മാസത്തെ പരോൾ അനുവദിച്ചു

രാജീവ് ഗാന്ധി വധക്കേസ് പ്രതി എ ജി പേരറിവാളന് ഒരു മാസത്തെ പരോൾ. അച്ഛനെ പരിചരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോൾ നൽകിയത്.

വെല്ലൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പേരറിവാളന് 2017ലാണ് അവസാനമായി പരോൾ ലഭിച്ചത്. അസുഖബാധിതനായ അച്ഛനെ പരിചരിക്കാനായിരുന്നു അന്നും പരോൾ അനുവദിച്ചിരുന്നത്.

നേരത്തെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് അപേക്ഷ നൽകിയ മറ്റൊരു പ്രതി നളിനിക്ക് 51 ദിവസത്തെ പരോൾ ലഭിച്ചിരുന്നു. 1991 മെയ് മാസത്തിലാണ് തമിഴ്‌നാട്ടിലെ ശ്രീപെരുംപത്തൂരിൽ വെച്ച് എൽ ടി ടി ഇ നടത്തിയ ചാവേറാക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. കേസിൽ പേരറിവാളൻ ഉൾപ്പെടെ ഏഴ് പേരാണ് ജീവപര്യന്തം ശിക്ഷ അനുവദിക്കുന്നത്

 

Share this story