നെഹ്‌റു കുടുംബത്തിന്റെ എസ് പി ജി സുരക്ഷ പിൻവലിച്ചു; അമിത് ഷായുടെ വീടിന് മുന്നിൽ കോൺഗ്രസിന്റെ പ്രതിഷേധം

നെഹ്‌റു കുടുംബത്തിന്റെ എസ് പി ജി സുരക്ഷ പിൻവലിച്ചു; അമിത് ഷായുടെ വീടിന് മുന്നിൽ കോൺഗ്രസിന്റെ പ്രതിഷേധം

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ് പി ജി സുരക്ഷ പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ് പ്രവർത്തരുടെ പ്രതിഷേധം. ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീടിന് മുന്നിലാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്.

രാഷ്ട്രീയ പകപോക്കലാണിതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. നേതാക്കളുടെ ജീവൻ പന്താടുകയാണെന്നും വേണുഗോപാൽ പറഞ്ഞു. നേരത്തെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെയും എസ് പി ജി സുരക്ഷ കേന്ദ്രം പിൻവലിച്ചിരുന്നു. അദ്ദേഹത്തിന്റെ സുരക്ഷാ ചുമതല ഇപ്പോൾ സി ആർ പി എഫിനാണ്

ഇവർ മൂന്ന് പേർക്കുമുള്ള എസ് പി ജി സുരക്ഷ പിൻവലിക്കുന്നതോടെ രാജ്യത്ത് എസ് പി ജി സുരക്ഷയുള്ള ഏക വ്യക്തിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മാറും. സോണിയ, രാഹുൽ, പ്രിയങ്ക എന്നിവരുടെ ജീവന് നിലവിൽ ഭീഷണിയൊന്നുമില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് കേന്ദ്രത്തിന്റെ നടപടി

 

Share this story