അയോധ്യ വിധി: റിവ്യു ഹർജി നൽകില്ലെന്ന് സുന്നി വഖഫ് ബോർഡ്; സാധ്യത പരിശോധിക്കുമെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്

അയോധ്യ വിധി: റിവ്യു ഹർജി നൽകില്ലെന്ന് സുന്നി വഖഫ് ബോർഡ്; സാധ്യത പരിശോധിക്കുമെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്

അയോധ്യ വിധിയിൽ റിവ്യു ഹർജി നൽകില്ലെന്ന് സുന്നി വഖഫ് ബോർഡ്. ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് ചെയർമാൻ സൂഫർ ഫറൂഖി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കോടതി വിധിയിൽ തങ്ങൾ അസംതൃപ്തരാണ്. എന്നാൽ വിധിക്കെതിരെ ഒരു റിവ്യു ഹർജി നൽകാൻ ആലോചിക്കുന്നില്ലെന്നും കേസിൽ കക്ഷിയായ സുന്നി വഖഫ് ബോർഡ് വ്യക്തമാക്കി.

മുസ്ലിം വ്യക്തിനിയമ ബോർഡ് കേസിൽ റിവ്യു ഹർജിക്കുള്ള സാധ്യത പരിശോധിക്കുകയാണ്. നീതിയും സമത്വവും പാലിക്കുന്ന വിധിയല്ല പുറപ്പെടുവിച്ചിരിക്കുന്നതെന്ന് മുസ്ലിം വ്യക്തിനിയമബോർഡ് അംഗം സഫരിയാബ് ജിലാനി പറഞ്ഞു.

സുപ്രീം കോടതി അഞ്ച് ഏക്കർ സ്ഥലം നൽകാൻ ഉത്തരവിട്ടിരിക്കുകയാണ്. ഞങ്ങൾക്ക് ഇതിന് പകരം നൂറ് ഏക്കർ സ്ഥലലം ലഭിച്ചിട്ടും കാര്യമില്ല. തങ്ങളുടെ 67 ഏക്കർ സ്ഥലം കയ്യേറിയിട്ടാണ് അഞ്ച് ഏക്കർ സ്ഥലം പകരം തരുന്നത് ഇത് എവിടെത്തെ നീതിയാണെന്ന് ബോർഡ് അംഗം കമാൽ ഫറൂഖി ചോദിച്ചു

 

Share this story