മഹാരാഷ്ട്രയിൽ കോൺഗ്രസ് ശിവസേനയെ പിന്തുണച്ചേക്കും; ബിജെപി കാഴ്ചക്കാരാകും

മഹാരാഷ്ട്രയിൽ കോൺഗ്രസ് ശിവസേനയെ പിന്തുണച്ചേക്കും; ബിജെപി കാഴ്ചക്കാരാകും

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം അനിശ്ചിതാവസ്ഥയിലാകുകയും ബിജെപി-ശിവസേന തർക്കം തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ കോൺഗ്രസിന്റെ നീക്കം ശ്രദ്ധേയമാകുന്നു. നിലവിലെ സാഹചര്യത്തിൽ ശിവസേനയെ പിന്തുണച്ചേക്കുമെന്ന സൂചന നൽകി കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ രംഗത്തുവന്നു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം

ബിജെപിയെ പുറത്താക്കാൻ എല്ലാ വഴിയും തേടുമെന്നാണ് ചവാൻ വ്യക്തമാക്കിയത്. തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ ബിജെപിയോട് നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിന്റെ നിലപാട് മാറ്റം.

എൻ ഡി എ പിളർന്നുകഴിഞ്ഞതായി ചവാൻ പറഞ്ഞു. പുതിയ സാധ്യതകൾ ചർച്ച ചെയ്യണം. ഇത് കോൺഗ്രസിന്റെ നിലനിൽപ്പിന്റെ പ്രശ്‌നമാണ്. സ്ഥിതിഗതികൾ ഹൈക്കമാൻഡിനെ ധരിപ്പിക്കുമെന്നും ചവാൻ പറഞ്ഞു

ശിവസേനയുടെ പിന്തുണയില്ലാതെ ബിജെപിക്ക് സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകില്ല. മുഖ്യമന്ത്രി സ്ഥാനം വിട്ടുനൽകാതെ ബിജെപിയെ പിന്തുണക്കില്ലെന്ന നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ശിവസേന. ഈ ഘട്ടത്തിലാണ് ബിജെപിയെ പുറത്താക്കി സേനക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കാൻ കോൺഗ്രസും എൻ സി പിയും ശ്രമിക്കുന്നത്

 

Share this story