ദലിതരെ പ്രവേശിപ്പിക്കാതെ മേൽജാതിക്കാർ ക്ഷേത്രം താഴിട്ടുപൂട്ടി; പോലീസെത്തി പൂട്ടു പൊളിച്ചു

ദലിതരെ പ്രവേശിപ്പിക്കാതെ മേൽജാതിക്കാർ ക്ഷേത്രം താഴിട്ടുപൂട്ടി; പോലീസെത്തി പൂട്ടു പൊളിച്ചു

തമിഴ്‌നാട് സെന്ദുരൈയിൽ ദലിത് യുവാവിന്റെ വിവാഹത്തിന് മേൽജാതിക്കാർ ക്ഷേത്രം താഴിട്ട് പൂട്ടി. ചൊക്കനാഥപുരം എന്ന ഗ്രാമത്തിലാണ് സംഭവം. അരുൺ-ദിവ്യ എന്നിവരുടെ വിവാഹത്തിനാണ് പെരുമാൾ ക്ഷേത്രത്തിന്റെ ഗേറ്റ് മേൽജാതിക്കാർ പൂട്ടിയത്. ദലിതരെ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കില്ലെന്ന വാശിയിലായിരുന്നു സവർണർ

പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസും റവന്യു അധികൃതരുമെത്തിയാണ് പൂട്ട് പൊളിച്ച് അകത്തുകയറിയത്. കനത്ത സുരക്ഷയിൽ ഇവരുടെ വിവാഹവും നടത്തിക്കൊടുത്തു.

മുഹൂർത്ത സമയമായ 11 മണിക്ക് ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് ഗേറ്റ് പൂട്ടിയ നിലയിൽ കണ്ടത്. അരുണിന്റെ ബന്ധുവായ ശശികുമാറാണ് ജില്ലാ അധികൃതരെ വിവരം അറിയിച്ചത്. അഞ്ച് പൂട്ടുകൾ ഉപയോഗിച്ചാണ് ഗേറ്റ് പൂട്ടിയത്.

Share this story