എൻ സി പി ഉപാധികൾ അംഗീകരിച്ച് ശിവസേന, കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചു; മഹാരാഷ്ട്രയിൽ ബിജെപി ഇതര സർക്കാർ വരുമെന്നുറപ്പായി

എൻ സി പി ഉപാധികൾ അംഗീകരിച്ച് ശിവസേന, കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചു; മഹാരാഷ്ട്രയിൽ ബിജെപി ഇതര സർക്കാർ വരുമെന്നുറപ്പായി

മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ഗവർണറുടെ ക്ഷണം കിട്ടിയതിന് പിന്നാലെ ശിവസേനേ നേതാവ് അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചു. സർക്കാർ രൂപീകരണത്തിൽ ശിവസേനയെ പിന്തുണക്കണമെങ്കിൽ എൻ ഡി എ സഖ്യം വിടണമെന്നും കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കണമെന്നും എൻ സി പി ഉപാധി വെച്ചിരുന്നു.

മന്ത്രിസ്ഥാനം രാജിവെച്ചതായി സാവന്ത് തന്നെയാണ് അറിയിച്ചത്. മുംബൈ സൗത്തിൽ നിന്നുള്ള എംപിയാണ് അദ്ദേഹം. എൻ ഡി എ വിടുന്ന കാര്യം ശിവസേന ഇന്ന് അറിയിക്കുമെന്നാണ് കരുതുന്നത്.

സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം തികയില്ലെന്ന് വ്യക്തമായതോടെ ബിജെപി പിൻവാങ്ങുകയായിരുന്നു. തുടർന്നാണ് ഗവർണർ ശിവസേനയെ ക്ഷണിച്ചത്. എൻ സി പിയുടെയും കോൺഗ്രസിന്റെയും പിന്തുണയോടെയാണ് ശിവസേന സർക്കാർ രൂപീകരിക്കുക.

 

Share this story