മഹാരാഷ്ട്ര സർക്കാർ രൂപീകരണം: കോൺഗ്രസിനെ അനുനയിപ്പിക്കാൻ ശിവസേന നേതാക്കൾ ഡൽഹിയിലേക്ക്

മഹാരാഷ്ട്ര സർക്കാർ രൂപീകരണം: കോൺഗ്രസിനെ അനുനയിപ്പിക്കാൻ ശിവസേന നേതാക്കൾ ഡൽഹിയിലേക്ക്

മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിനായി കോൺഗ്രസിനെ അനുനയിപ്പിക്കാൻ ശിവസേന നീക്കങ്ങൾ ആരംഭിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഡൽഹിക്ക് തിരിച്ചു. സോണിയ ഗാന്ധിയെ കാണുന്നതിന് മുമ്പ് സഞ്ജയ് എൻ സി പി അധ്യക്ഷൻ ശരദ് പവാറിനെയും കാണും

മഹാരാഷ്ട്രയിൽ ബിജെപിക്ക് പ്രതിപക്ഷ സ്ഥാനത്ത് ഇരിക്കേണ്ടി വന്നത് അഹങ്കാരം കൊണ്ടാണെന്ന് റാവത്ത് പറഞ്ഞു. സംസ്ഥാനത്തെ നിലവിലെ അവസ്ഥക്ക് കാരണം ബിജെപി മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശിവസേന സർക്കാരിന്റെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ കോൺഗ്രസ് എംഎൽഎമാർ സോണിയാ ഗാന്ധിക്ക് കത്തയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ നിന്നുള്ള മുതിർന്ന നേതാക്കളും സോണിയാ ഗാന്ധിയെ നേരിട്ട് കാണും. ഈ യോഗത്തിൽ വെച്ചാകും ശിവസേനയെ പിന്തുണക്കുന്ന കാര്യം തീരുമാനമാകുക.

 

Share this story