ശിവസേന മഹാരാഷ്ട്ര ഭരിക്കും: കോൺഗ്രസും എൻ സി പിയും പിന്തുണക്കും, എൻ സി പി സർക്കാരിൽ പങ്കാളിയാകും

ശിവസേന മഹാരാഷ്ട്ര ഭരിക്കും: കോൺഗ്രസും എൻ സി പിയും പിന്തുണക്കും, എൻ സി പി സർക്കാരിൽ പങ്കാളിയാകും

മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതാവസ്ഥക്ക് അവസാനം. സർക്കാരുണ്ടാക്കാൻ ശിവസേനക്ക് കോൺഗ്രസും എൻ സി പിയും പിന്തുണ അറിയിച്ചു. പിന്തുണ വ്യക്തമാക്കിക്കൊണ്ടുള്ള കത്ത് രണ്ട് പാർട്ടികളും ഗവർണർക്ക് ഫാക്‌സ് അയച്ചു.

എൻ സി പി സർക്കാരിൽ പങ്കാളിയാകുമ്പോൾ കോൺഗ്രസ് പുറത്തുനിന്ന് പിന്തുണക്കും. ഉദ്ദവ് താക്കറെയുമായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഫോണിൽ സംസാരിച്ചു. അഞ്ച് മിനിറ്റ് നേരം നീണ്ടു നിന്ന ഫോൺ സംഭാഷണത്തിലൊടുവിലാണ് സേനയെ പിന്തുണക്കാനുള്ള തീരുമാനം കോൺഗ്രസ് സ്വീകരിച്ചത്.

സർക്കാരിൽ ചേരണമെന്ന് മഹാരാഷ്ട്രയിൽ നിന്നുള്ള നേതാക്കൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പുറത്തു നിന്ന് പിന്തുണച്ചാൽ മതിയെന്ന് സോണിയ നിർദേശിക്കുകയായിരുന്നു. അതേസമയം സ്പീക്കർ സ്ഥാനം കോൺഗ്രസ് ആവശ്യപ്പെട്ടേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. പൊതുമിനിമം പരിപാടി മുന്നോട്ടുവെക്കാൻ ശിവസേനയോട് കോൺഗ്രസ് ആവശ്യപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്

 

Share this story