ഒഡീഷയിൽ ചാർജിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

ഒഡീഷയിൽ ചാർജിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

ചാർജിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. ഒഡീഷ പാരദ്വീപിലാണ് സംഭവം. കെട്ടിട നിർമാണ തൊഴിലാളിയായ ഗുണപ്രധാൻ ആണ് മരിച്ചത്.

ഫോൺ ചാർജിൽ വെച്ച ശേഷം തൊട്ടടുത്ത് ഗുണപ്രധാൻ കിടന്നുറങ്ങുകയായിരുന്നു. തലക്ക് സമീപമാണ് മൊബൈൽ ചാർജിൽ ഇരുന്നത്. യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ഇയാൾക്കൊപ്പം രണ്ട് പേരും കൂടി കിടന്നുറങ്ങിയിരുന്നു. ഇവർ പരുക്കുകളോടെ രക്ഷപ്പെട്ടു. റാൻപൂർ സ്വദേശിയാണ് യുവാവ്. ക്ഷേത്രത്തിന്റെ നിർമാണ ജോലികൾക്കായാണ് യുവാവ് പാരദ്വീപിൽ എത്തിയത്.

Share this story