ഹൈദരാബാദിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്

ഹൈദരാബാദിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്

ഹൈദരാബാദിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് പത്തിലേറെ പേർക്ക് പരുക്ക്. കച്ചേഗുഡ-മാലക്‌പേട്ട് സ്റ്റേഷനുകൾക്കിടയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. എംഎംടിഎസ് ട്രെയിനും കൊങ്കു എക്‌സ്പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്.

പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടിരുന്ന കൊങ്കു എക്‌സ്പ്രസിലേക്ക് എംഎംടിഎസ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. സിഗ്നൽ തകരാറാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.

എംഎംടിഎസ് ട്രെയിനിലെ ലോക്കോ പൈലറ്റ് എൻജിനകത്ത് കുടുങ്ങിപ്പോയി. മണിക്കൂറുകളെടുത്താണ് ഇദ്ദേഹത്തെ പുറത്തെത്തിച്ചത്. പത്തിലേറെ പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ട്രെയിൻ സർവീസ് അവതാളത്തിലായി.

Share this story