മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് ധാരണ; കേന്ദ്രമന്ത്രിസഭയിൽ തീരുമാനമായി

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് ധാരണ; കേന്ദ്രമന്ത്രിസഭയിൽ തീരുമാനമായി

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് ധാരണ. കേന്ദ്രമന്ത്രിസഭയിലാണ് ധാരണയായത്. രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് നടപ്പാക്കാൻ മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശ്യാരി നേരത്തെ ശുപാർശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി സഭയിൽ ഇതുസംബന്ധിച്ച ധാരണയായത്.

സർക്കാരുണ്ടാക്കാൻ കഴിയുമോയെന്ന് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ സി പിയോട് രാഷ്ട്രപതി ചോദിച്ചിരുന്നു. എൻ സി പിക്ക് ഇന്ന് രാത്രി എട്ടര വരെയാണ് ഗവർണർ സമയം നൽകിയിരിക്കുന്നത്.

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയാൽ സുപ്രീം കോടതിയിൽ പോകുമെന്ന് ശിവസേന അറിയിച്ചു. സർക്കാർ രൂപീകരണത്തിന് കൂടുതൽ സമയം അനുവദിക്കാൻ ഗവർണറോട് ശിവസേന ആവശ്യപ്പെട്ടിരുന്നുവെങ്കിലും അനുവദിച്ചിരുന്നില്ല.

ശിവസേന നേതാവ് ഉദ്ദവ് താക്കറെ കോൺഗ്രസ് നേതാക്കളായ കബിൽ സിബൽ, അഹമ്മദ് പട്ടേൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മഹാരാഷ്ട്രയിൽ അവസാന വട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.

Share this story