എഐഎഡിഎംകെ കൊടിമരം റോഡിലേക്ക് വീണു, വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടർ ലോറിയിലിടിച്ച് യുവതിക്ക് ഗുരുതര പരുക്ക്

എഐഎഡിഎംകെ കൊടിമരം റോഡിലേക്ക് വീണു, വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടർ ലോറിയിലിടിച്ച് യുവതിക്ക് ഗുരുതര പരുക്ക്

കോയമ്പത്തൂരിൽ സ്‌കൂട്ടർ ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ഗുരുതര പരുക്ക്. യുവതി സ്‌കൂട്ടറുമായി പോകുന്നതിനിടെ എഐഎഡിഎംകെയുടെ കൊടിമരം റോഡിലേക്ക് വീഴുകയായിരുന്നു. ഇത് ദേഹത്ത് പതിക്കാതിരിക്കാൻ സ്‌കൂട്ടർ വെട്ടിച്ചപ്പോഴാണ് ട്രക്കിൽ ചെന്നിടിച്ചത്.

30കാരിയായ അനുരാധ രാജേശ്വരിയാണ് മരിച്ചത്. വേഗത്തിൽ വരികയായിരുന്ന ട്രക്ക് രാജേശ്വരിയെ ഇടിച്ചുതെറിപ്പിക്കുകയും ദേഹത്തുകൂടി കയറിയിറങ്ങുകയുമായിരുന്നു. കാലുകൾക്ക് ഗുരുതരമായി പരുക്കേറ്റ രാജേശ്വരിയെ ആശുപത്രിയിൽ എത്തിച്ചു.

ഓഫീസിലേക്ക് പോകുംവഴിയായിരുന്ന അപകടം. മറ്റൊരു സ്‌കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ച ശേഷം വന്ന ട്രക്കാണ് രാജേശ്വരിയെയും ഇടിച്ചത്. മുഖ്യമന്ത്രി ഇ പളനിസ്വാമിക്ക് സ്വാഗതമോതി ദേശീയപാതയിൽ സ്ഥാപിച്ച കൊടിമരമാണ് റോഡിലേക്ക് വീണതും രാജേശ്വരിയുടെ അപകടത്തിൽ കലാശിച്ചതും. എന്നാൽ പോലീസ് ഇത് മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്ന് ആരോപണമുയർന്നിട്ടുണ്ട്‌

Share this story