രാമജന്മഭൂമിക്ക് സമീപം മസ്ജിദ് നിർമാണത്തിന് സ്ഥലം നൽകാനാകില്ല, മറ്റെവിടെയെങ്കിലും നൽകാമെന്ന് അയോധ്യ മേയർ

രാമജന്മഭൂമിക്ക് സമീപം മസ്ജിദ് നിർമാണത്തിന് സ്ഥലം നൽകാനാകില്ല, മറ്റെവിടെയെങ്കിലും നൽകാമെന്ന് അയോധ്യ മേയർ

അയോധ്യ രാമജന്മഭൂമിക്ക് സമീപം മസ്ജിദ് നിർമാണത്തിനായി സുന്നി വഖഫ് ബോർഡിന് സ്ഥലം നൽകാനാകില്ലെന്ന് അയോധ്യ മേയർ റിഷികേശ് ഉപാധ്യായ. സർക്കാർ ഏറ്റെടുത്ത 67 ഏക്കറിൽ മുസ്ലിം പള്ളിക്ക് സ്ഥലം നൽകാനാകില്ല. അയോധ്യയിൽ മറ്റെവിടെയെങ്കിലും ഭൂമി നൽകാമെന്നാണ് മേയർ പറയുന്നത്.

പള്ളിക്ക് ഭൂമി കണ്ടെത്തുന്ന കാര്യത്തിൽ സർക്കാർ നിർദേശം ലഭിച്ചിട്ടില്ലെന്നും മേയർ പറയുന്നു. തർക്കഭൂമിയിൽ ക്ഷേത്രം നിർമിക്കാമെന്നും മുസ്ലിങ്ങൾക്ക് പകരം അഞ്ചേക്കർ ഭൂമി നൽകാനുമായിരുന്നു സുപ്രീം കോടതി വിധി.

അയോധ്യയിൽ തന്നെ ഏറ്റവും അനുയോജ്യവും പ്രാധാന്യമേറിയതുമായ സ്ഥലത്ത് പള്ളി നിർമിക്കാൻ സ്ഥലം നൽകാനായിരുന്നു സുപ്രീം കോടതി വിധിയിലുണ്ടായിരുന്നത്.

 

Share this story