ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ; ഉത്തരവുമായി സുപ്രീം കോടതി

ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ; ഉത്തരവുമായി സുപ്രീം കോടതി

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സുപ്രീം കോടതി വിധി. അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റേതാണ് വിധി. പൊതുതാത്പര്യം സംരക്ഷിക്കാൻ സുതാര്യത അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു

വർഷങ്ങൾ നീണ്ട തർക്കത്തിനാണ് സുപ്രീം കോടതി ഇന്ന് തീർപ്പ് കൽപ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് തന്നെ അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. 2009 സെപ്റ്റംബറിൽ ഡൽഹി ഹൈക്കോടതിയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശത്തിന്റെ പരിധിയിൽ വരുമെന്ന് വിധിച്ചത്. വിധിക്കെതിരെ സുപ്രീം കോടതി രജിസ്ട്രാർ ഡൽഹി ഹൈക്കോടതി ഡിവിഷൻ ബഞ്ചിന് അപ്പീൽ നൽകി

2010 ജനുവരി 12ന് സിംഗിൾ ബഞ്ച് വിധി ഡിവിഷൻ ബഞ്ച് ശരിവെച്ചു. സുപ്രീം കോടതിയിലെ അന്നത്തെ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനായിരുന്നു വിധിക്കെതിരെ അപ്പീൽ നൽകാൻ നിർദേശം നൽകിയത്. വിധിയെ അദ്ദേഹം ശക്തമായി എതിർക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഹർജി സുപ്രീം കോടതിയിൽ എത്തിയത്.

Share this story