മകളെ ഏഴ് ലക്ഷം രൂപക്ക് വിറ്റു, തട്ടിക്കൊണ്ടുപോയെന്ന് പോലീസിൽ പരാതിയും നൽകി; പിതാവ് അറസ്റ്റിൽ

മകളെ ഏഴ് ലക്ഷം രൂപക്ക് വിറ്റു, തട്ടിക്കൊണ്ടുപോയെന്ന് പോലീസിൽ പരാതിയും നൽകി; പിതാവ് അറസ്റ്റിൽ

13 വയസ്സുമാത്രം പ്രായമുള്ള സ്വന്തം മകളെ അച്ഛൻ ഏഴ് ലക്ഷം രൂപക്ക് വിറ്റു. രാജസ്ഥാനിലാണ് സംഭവം. തിങ്കളാഴ്ച കുട്ടിയെ പോലീസ് ഹൈദരാബാദിൽ നിന്നും കണ്ടെത്തി. കുട്ടിയെ കടത്തിക്കൊണ്ടുപോയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ജൂണിലാണ് കുട്ടിയെ കാണാതായത്.

കുട്ടിയുടെ പിതാവിനെയും മറ്റ് രണ്ട് പേരെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോൾ ജയിലിലാണ്. കുട്ടിയെ ചൊവ്വാഴ്ച രാജസ്ഥാനിലെ ബാർമറിലെത്തിച്ചു അമ്മക്ക് കൈമാറി. നവംബർ 15ന് കുട്ടിയെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

പെൺകുട്ടി നാല് മാസം ഗർഭിണിയാണെന്നും പോലീസ് അറിയിച്ചു. ജൂൺ 30നാണ് കുട്ടിയെ കാണാതായതായി കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയുമായി സഹോദരനെ കാണാനായി പോയ പിതാവ് തിരിച്ചുവന്നത് ഒറ്റക്കാണ്. മകളെ കുറിച്ച് അമ്മ ചോദിച്ചപ്പോൾ സഹോദരന്റെ വീട്ടിലാക്കിയെന്ന് കള്ളം പറയുകയും ചെയ്തു

എന്നാൽ പെൺകുട്ടി അമ്മാവന്റെ വീട്ടിൽ ഇല്ലെന്ന് തിരിച്ചറിഞ്ഞതോടെ ഒരു സംഘം ചേർന്ന് മകളെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു പിതാവിന്റെ മറുപടി. ഇതോടെയാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. അന്വേഷണത്തിൽ കുട്ടിയെ വിറ്റതായി പോലീസ് മനസ്സിലാക്കി. തുടർന്ന് അച്ഛനെ അറസ്റ്റ് ചെയ്തു. കുട്ടിക്കായുള്ള അന്വേഷണം തുടരുകയുമായിരുന്നു.

Share this story