കൊലക്കേസ്, അഴിമതി കേസ് പ്രതികളെ സ്ഥാനാർഥികളാക്കി ജാർഖണ്ഡിലെ ബിജെപി

കൊലക്കേസ്, അഴിമതി കേസ് പ്രതികളെ സ്ഥാനാർഥികളാക്കി ജാർഖണ്ഡിലെ ബിജെപി

ജാർഖണ്ഡിലെ ബിജെപി സ്ഥാനാർഥി പ്രഖ്യാപനം വിവാദത്തിൽ. കൊലക്കേസ്, അഴിമതി കേസ് പ്രതികൾ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ടതോടെ പാർട്ടിക്കുള്ളിലും അഭിപ്രായവ്യത്യാസങ്ങൾ രൂപപ്പെട്ടു. അടുത്ത കാലത്തായി പാർട്ടിയിൽ ചേർന്ന ഭാനുപ്രതാപും ശശി ഭൂഷണും സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ടതോടെയാണ് അണികളിൽ അമർഷം പുകഞ്ഞു തുടങ്ങിയത്.

130 കോടിയുടെ മരുന്ന് കുംഭകോണ കേസ് പ്രതിയാണ് ഭാനുപ്രതാപ്. ഭവന്ത്പൂർ മണ്ഡലത്തിൽ നിന്നുമാണ് ഭാനുപ്രതാപ് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത്. അഴിമതിക്കേസിൽ ഇയാൾ 2011ൽ അറസ്റ്റിലായിരുന്നു. 2013ൽ ജാമ്യം ലഭിച്ചു.

തന്റെ സ്‌കൂളിലെ അധ്യാപികയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശശി ഭൂഷൺ. പാങ്കി മണ്ഡലത്തിൽ നിന്നുമാണ് ഇയാൾ മത്സരിക്കുന്നത്. ഒക്ടോബറിലാണ് ശശി ഭൂഷൺ ബിജെപിയിൽ ചേർന്നത്

 

Share this story