വിദ്യാർഥി പ്രതിഷേധം വിജയം കണ്ടു; ജെ എൻ യുവിലെ ഫീസ് വർധന റദ്ദാക്കി

വിദ്യാർഥി പ്രതിഷേധം വിജയം കണ്ടു; ജെ എൻ യുവിലെ ഫീസ് വർധന റദ്ദാക്കി

ഹോസ്റ്റൽ ഫീസ് വർധനവിനെതിരെ വിദ്യാർഥികൾ ജെ എൻ യു ക്യാമ്പസിൽ രണ്ടാഴ്ചക്കാലമായി നടത്തി വന്ന സമരം വിജയം കണ്ടു. ഫീസ് വർധിപ്പിച്ച തീരുമാനം ജെ എൻ യു എക്‌സിക്യൂട്ടീവ് കമ്മിറ്റി പിൻവലിച്ചു. വിദ്യാഭ്യാസ സെക്രട്ടറി ആർ സുബ്രഹ്മണ്യം ട്വിറ്റർ വഴിയാണ് ഇക്കാര്യം അറിയിച്ചത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി മറ്റ് പദ്ധതികൾ നടപ്പാക്കും. ക്ലാസുകളിലേക്ക് മടങ്ങാൻ സമയമായെന്നും ആർ സുബ്രഹ്മണ്യം ട്വിറ്ററിൽ കുറിച്ചു. സമരം ഇന്ന് മുതൽ ശക്തിപ്പെടുത്താൻ വിദ്യാർഥികൾ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫീസ് വർധന റദ്ദാക്കിയത്.

വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗം നടന്നത് ക്യാമ്പസിന് പുറത്താണ്. ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി രമേഷ് പ്രൊഖ്രിയാലിനെ മണിക്കൂറുകളോളം വിദ്യാർഥികൾ ക്യാമ്പസിനുള്ളിൽ തടഞ്ഞുവെച്ചിരുന്നു

 

Share this story