റഫാൽ കേസിൽ പുന:പരിശോധന ഇല്ലെന്ന് സുപ്രീം കോടതി; ഹർജികൾ തള്ളി

റഫാൽ കേസിൽ പുന:പരിശോധന ഇല്ലെന്ന് സുപ്രീം കോടതി; ഹർജികൾ തള്ളി

റഫാൽ കേസിൽ പുന:പരിശോധന ഇല്ലെന്ന് സുപ്രീം കോടതി. പുന: പരിശോധന ആവശ്യപ്പെട്ടുള്ള എല്ലാ ഹർജികളും സുപ്രീം കോടതി തള്ളി. റഫാൽ കരാർ നിലനിൽക്കുമെന്ന 2018 ഡിസംബർ 14ലെ വിധി ഇതോടെ നിലനിൽക്കും

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് എസ് കെ കൗൾ, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരായിരുന്നു ബഞ്ചിലെ മറ്റംഗങ്ങൾ.

റഫാലിനെ കുറിച്ചുള്ള സി എ ജി റിപ്പോർട്ട് കേന്ദ്ര സർക്കാറിന് അനുകൂലമാണെന്നും സുപ്രീം കോടതിയുടെ ഡിസംബർ 14ലെ വിധിയിൽ അപാകതയില്ലെന്നും കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ കേന്ദ്ര സർക്കാർ അവകാശപ്പെട്ടിരുന്നു.

എന്നാൽ റഫാൽ വിഷയത്തിൽ കേന്ദ്രസർക്കാർ കോടതിയെ മനപ്പൂർവം തെറ്റിദ്ധരിപ്പിച്ചുവെന്നായിരുന്നു ഹർജിക്കാർ ആരോപിച്ചിരുന്നത്. പ്രശാന്ത് ഭൂഷൺ, അരുൺ ഷൂരി, യശ്വന്ത് സിൻഹ തുടങ്ങിയവരാണ് പുന:പരിശോധന ഹർജികളുമായി സുപ്രീം കോടതിയിലെത്തിയത്.

 

Share this story