ശബരിമല കേസ് ഏഴംഗ ഭരണഘടനാ ബഞ്ചിന് വിട്ടു; യുവതി പ്രവേശന വിധി പുന:പരിശോധിക്കും

ശബരിമല കേസ് ഏഴംഗ ഭരണഘടനാ ബഞ്ചിന് വിട്ടു; യുവതി പ്രവേശന വിധി പുന:പരിശോധിക്കും

ശബരിമലയിൽ യുവതിപ്രവേശനം സാധ്യമാക്കിയ വിധിക്കെതിരെ നൽകിയ പുന:പരിശോധന ഹർജികൾ സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബഞ്ചിന് വിട്ടു. യുവതി പ്രവേശനം സാധ്യമാക്കിയ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധി ഏഴംഗ ഭരണഘടനാ ബഞ്ച് പുന: പരിശോധിക്കും. ഭൂരിപക്ഷ വിധിയുടെ അടിസ്ഥാനത്തിലാണ് ശബരിമല കേസ് ഏഴംഗ ഭരണഘടനാ ബഞ്ചിലേക്ക് വിട്ടത്.

അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ മൂന്ന് പേരുടെ വിധി അനുസരിച്ചാണ് കേസ് ഏഴംഗ ഭരണഘടനാ ബഞ്ചിന് വിട്ടത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസ് ഇന്ദു മൽഹോത്ര, ജസ്റ്റിസ് എ എൻ ഖാൻവിൽക്കർ എന്നിവരാണ് പുനപ്പരിശോധന ഹർജികൾ അംഗീകരിച്ചത്. അതേസമയം ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, റോഹിംഗ്ടൺ നരിമാൻ എന്നിവർ ഇതിനെ എതിർത്ത് വിധി പ്രസ്താവം നടത്തി.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബഞ്ചാണ് ഹർജികളിൽ വിധി പറഞ്ഞത്. റോഹിംഗ്ടൺ നരിമാൻ, എ എം ഖാൻവിൽകർ, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരാണ് ബഞ്ചിലെ മറ്റംഗങ്ങൾ.

ആചാരങ്ങൾക്കുള്ള ഭരണഘടനാ അവകാശം സ്ത്രീക്കും പുരുഷനും ഒരുപോലെ എന്ന് വ്യക്തമാക്കിയാണ് യുവതി പ്രവേശന കേസിൽ 2018 സെപ്റ്റംബർ 28ന് സുപ്രീം കോടതി വിധി പറഞ്ഞത്. ശാരീരകാവസ്ഥയുടെ പേരിലുള്ള വിവേചനം മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബഞ്ചായിരുന്നു വിധി പറഞ്ഞത്.

Loading…

Share this story