വിശാല ബഞ്ച് പരിഗണിക്കുക മുസ്ലിം പള്ളികളിലെയും പാഴ്‌സി ക്ഷേത്രങ്ങളിലെയും സ്ത്രീ പ്രവേശന വിഷയങ്ങൾ

വിശാല ബഞ്ച് പരിഗണിക്കുക മുസ്ലിം പള്ളികളിലെയും പാഴ്‌സി ക്ഷേത്രങ്ങളിലെയും സ്ത്രീ പ്രവേശന വിഷയങ്ങൾ

മുസ്ലിം പള്ളികളിലും പാഴ്‌സി ക്ഷേത്രങ്ങളിലും സ്ത്രീകൾ പ്രവേശിക്കുന്ന സംബന്ധിക്കുന്ന ഹർജികളും വിശാല ബഞ്ചിന് വിട്ട് സുപ്രീം കോടതി. ശബരിമല പുന: പരിശോധനാ ഹർജികൾ ഏഴംഗ ഭരണഘടനാ ബഞ്ചിന് വിട്ടതിനൊപ്പമാണ് ഇതും വിശാല ബഞ്ചിലേക്ക് വിട്ടത്.

സ്ത്രീകൾ മുസ്ലിം പള്ളികളിലും പാഴ്‌സി ക്ഷേത്രങ്ങളിലും ശബരിമല ക്ഷേത്രത്തിലും പ്രവേശിക്കുന്നത് സമാന വിഷയമാണെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച ഹർജി പരിഗണിക്കുന്നത് അടുത്തിടെ ജസ്റ്റിസ് എസ് എ ബോബ്‌ഡെ മാറ്റിവെച്ചിരുന്നു

Share this story