കോയമ്പത്തൂരിൽ റെയിൽവേ പാളത്തിലിരുന്ന നാല് എൻജിനീയറിംഗ് വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു

കോയമ്പത്തൂരിൽ റെയിൽവേ പാളത്തിലിരുന്ന നാല് എൻജിനീയറിംഗ് വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു

കോയമ്പത്തൂരിൽ റെയിൽവേ ട്രാക്കിൽ ഇരിക്കുകയായിരുന്ന നാല് എൻജിനീയറിംഗ് വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സുലൂർ റാവുത്തൽ പാലം റെയിൽവേ മേൽപ്പാലത്തിനടത്തു പാളത്തിലിരുന്ന വിദ്യാർഥികളെ ചെന്നൈ-ആലപ്പുഴ എക്‌സ്പ്രസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഒരു വിദ്യാർഥി പരുക്കുകളോടെ രക്ഷപ്പെട്ടു

തേനി, കൊടൈക്കനാൽ സ്വദേശികളാണ് മരിച്ചത്. ഡി സിദ്ദിഖ് രാജ, എം ഗൗതം, രാജശേഖർ, കുറപ്പസ്വാമി, എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വിഘ്‌നേഷ് പരുക്കുകളോടെ രക്ഷപ്പെട്ടു.

വിദ്യാർഥികൾ പാളത്തിലിരുന്ന് മദ്യപിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അപകട സ്ഥലത്ത് നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയിട്ടുണ്ട്.

Share this story