മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ധാരണ; മുഖ്യമന്ത്രി ശിവസേനയിൽ നിന്ന് എൻ സി പിക്കും കോൺഗ്രസിനും ഉപമുഖ്യമന്ത്രി പദവി

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ധാരണ; മുഖ്യമന്ത്രി ശിവസേനയിൽ നിന്ന് എൻ സി പിക്കും കോൺഗ്രസിനും ഉപമുഖ്യമന്ത്രി പദവി

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ വിജയത്തിലേക്കെന്ന് റിപ്പോർട്ട്. നിലിവലെ ധാരണപ്രകാരം ശിവസേനയിൽ നിന്നുള്ള പ്രതിനിധി മുഖ്യമന്ത്രിയാകും. കോൺഗ്രസിനും എൻ സി പിക്കും ഉപമുഖ്യമന്ത്രി പദവും ലഭിക്കും

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മൂന്ന് പാർട്ടികളും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്. എൻ സി പിക്ക് 14 മന്ത്രിമാരും കോൺഗ്രസിന് 12 മന്ത്രിമാരെയും ലഭിക്കും. മുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ ശിവസേനക്ക് 16 മന്ത്രിമാരെയും ലഭിക്കും

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും എൻ സി പി നേതാവ് ശരദ് പവാറും തമ്മിൽ അടുത്ത ദിവസം തന്നെ കൂടിക്കാഴ്ച നടത്തി ധാരണ സംബന്ധിച്ച് പ്രഖ്യാപനം നടത്തും. നിലവിൽ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണമാണ് നടക്കുന്നത്

 

Share this story