യുവതി പ്രവേശനം നടപ്പാക്കണം, ഉത്തരവ് കളിക്കാനുള്ളതല്ലെന്ന് കേന്ദ്രത്തോട് ജസ്റ്റിസ് നരിമാൻ

യുവതി പ്രവേശനം നടപ്പാക്കണം, ഉത്തരവ് കളിക്കാനുള്ളതല്ലെന്ന് കേന്ദ്രത്തോട് ജസ്റ്റിസ് നരിമാൻ

ശബരിമല യുവതി പ്രവേശന ഉത്തരവ് നടപ്പാക്കണമെന്ന് ജസ്റ്റിസ് നരിമാൻ. അഞ്ചംഗ ബഞ്ചിന്റെ ഉത്തരവ് നടപ്പാക്കണം. അത് കളിക്കാനുള്ളതല്ലെന്നും മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് പറഞ്ഞു.

സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടാണ് ജസ്റ്റിസ് നരിമാന്റെ പരാമർശം. ഡി കെ ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇതിനിടെയാണ് ശബരിമല വിഷയത്തിൽ ഉത്തരവ് വായിച്ചു നോക്കാൻ ജസ്റ്റിസ് നരിമാൻ നിർദേശിച്ചത്.

തീർത്തും അസാധാരണമായ നടപടിയാണ് ഇന്ന് സുപ്രീം കോടതിയിലുണ്ടായത്. ശബരിമലയുമായി യാതൊരു ബന്ധവുമില്ലാത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് നരിമാന്റെ പരാർമശം. യുവതി പ്രവേശന വിധിക്കെതിരെ സമർപ്പിച്ച പുന:പരിശോധന ഹർജികൾ വിശാല ബഞ്ചിന് വിട്ടത് ഭൂരിപക്ഷ വിധിയെ തുടർന്നായിരുന്നു. ഇതിനെ എതിർത്ത് ജസ്റ്റിസ് നരിമാനും ഡിവൈ ചന്ദ്രചൂഡും ന്യൂനപക്ഷ വിധി എഴുതിയിരുന്നു.

ഞങ്ങളുടെ ഭിന്ന വിധി നിങ്ങൾ വായിച്ചു നോക്കണം. ഉത്തരവുകൾ കളിക്കാനുള്ളതല്ല. ഞങ്ങളുടെ ഉത്തരവിലെ നിലപാട് സർക്കാരിനെ അറിയിക്കു എന്നായിരുന്നു ജസ്റ്റിസ് നരിമാൻ പറഞ്ഞത്. അതേസമയം സോളിസിറ്റർ ജനറൽ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല

Share this story