യുവതി പ്രവേശനം നടപ്പാക്കേണ്ടതില്ലെന്ന് സർക്കാരിന് പ്രാഥമിക നിയമോപദേശം

യുവതി പ്രവേശനം നടപ്പാക്കേണ്ടതില്ലെന്ന് സർക്കാരിന് പ്രാഥമിക നിയമോപദേശം

പുന:പരിശോധനാ ഹർജികൾ സുപ്രീം കോടതിയുടെ വിശാല ബഞ്ചിന് കൈമാറിയതിനാൽ 2018 സെപ്റ്റംബർ 28ലെ യുവതിപ്രവേശന വിധി നടപ്പാക്കേണ്ടതില്ലെന്ന് സർക്കാരിന് നിയമോപദേശം. അഡ്വക്കറ്റ് ജനറലാണ് സർക്കാരിന് പ്രാഥമിക നിയമോപദേശം നൽകിയത്.

വെള്ളിയാഴ്ച അഡ്വക്കറ്റ് ജനറൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കൂടിക്കാഴ്ചയിൽ ശബരിമല വിഷയം ചർച്ചയാകും. മുഖ്യമന്ത്രിയുടെ നിയമോപദേശകൻ എൻ കെ ജയകുമാർ അടക്കമുള്ളവർ കൂടിക്കാഴ്ചയിൽ പങ്കെടുക്കും. ഉച്ചയ്ക്ക് മുമ്പാണ് കൂടിക്കാഴ്ച നടക്കുക

യുവതി പ്രവേശന വിധിക്കെതിരെ സമർപ്പിക്കപ്പെട്ട പുന:പരിശോധന ഹർജികൾ ഏഴംഗ ഭരണഘടന ബഞ്ചാണ് പരിശോധിക്കുക. ഈ സാഹചര്യത്തിൽ 2018ലെ വിധി നടപ്പാക്കേണ്ട ബാധ്യത സർക്കാരിനില്ലെന്നാണ് നിയമോപദേശം.

അതേസമയം വിധിയിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ തിടുക്കപ്പെട്ട ഹർജി സമർപ്പിച്ചേക്കില്ലെന്നാണ് വിവരം. ഇത്തവണയും യുവതികൾ ശബരിമലയിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് പോലീസ് കണക്കാക്കുന്നുണ്ട്.

Share this story