ഫാത്തിമയുടെ മരണം: മദ്രാസ് ഐഐടി ക്യാമ്പസില്‍ പോലീസിനെ വിന്യസിച്ചു; സുദര്‍ശന്‍ പത്മനാഭനോട് ക്യാമ്പസ് വിട്ടുപോകരുതെന്ന് നിര്‍ദേശം

ഫാത്തിമയുടെ മരണം: മദ്രാസ് ഐഐടി ക്യാമ്പസില്‍ പോലീസിനെ വിന്യസിച്ചു; സുദര്‍ശന്‍ പത്മനാഭനോട് ക്യാമ്പസ് വിട്ടുപോകരുതെന്ന് നിര്‍ദേശം

മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭവനെ ഉടന്‍ ചോദ്യം ചെയ്യും. ക്യാമ്പസ് വിട്ടുപോകരുതെന്ന് ഇയാളോട് ക്രൈംബ്രാഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.

ഫാത്തിമയുടെ പിതാവിന്റെയും ബന്ധുക്കളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. അഡീഷണല്‍ കമ്മീഷണര്‍ ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തിയത്. കേസിനെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് ഈശ്വരമൂര്‍ത്തി വ്യക്തമാക്കി.

ക്യാമ്പസിന് അകത്തും പുറത്തും പ്രതിഷേധം തുടരുകയാണ്. ക്യാമ്പസില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സത്യം തെളിയുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് ഫാത്തിമയുടെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

 

Share this story