പൊതുമേഖലാ കമ്പനികളായ എയർ ഇന്ത്യയും ഭാരത് പെട്രോളിയവും മാർച്ചിൽ വിൽക്കുമെന്ന് ധനമന്ത്രി

പൊതുമേഖലാ കമ്പനികളായ എയർ ഇന്ത്യയും ഭാരത് പെട്രോളിയവും മാർച്ചിൽ വിൽക്കുമെന്ന് ധനമന്ത്രി

പൊതുമേഖലാ കമ്പനികളായ എയർ ഇന്ത്യയും ഭാരത് പെട്രോളിയം കോർപറേഷനും വിൽക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമാൻ. അടുത്ത വർഷം മാർച്ചിൽ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു

നടപ്പ് സാമ്പത്തിക വർഷം ഒരു ലക്ഷം കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് രണ്ട് പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് നിർമല സീതാരാമൻ ഇക്കാര്യം പറഞ്ഞത്.

എയർ ഇന്ത്യയുടെ വിൽപ്പനയിൽ നിക്ഷേപകർ വലിയ താത്പര്യം കാണിക്കാറുണ്ടെന്ന് മന്ത്രി പറയുന്നു. മുൻ വർഷങ്ങളിൽ അത്ര താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. പ്രതിസന്ധി മറികടക്കാൻ സർക്കാർ എല്ലാ ഇടപെടലുകളും നടത്തും. വ്യവസായ പ്രമുഖർക്ക് അവരുടെ ബാലൻസ് ഷീറ്റ് മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

 

Share this story