അയോധ്യ വിധിക്കെതിരെ പുന:പരിശോധന ഹർജി നൽകുമെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്; അഞ്ചേക്കർ ഭൂമി സ്വീകരിക്കില്ല

അയോധ്യ വിധിക്കെതിരെ പുന:പരിശോധന ഹർജി നൽകുമെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്; അഞ്ചേക്കർ ഭൂമി സ്വീകരിക്കില്ല

അയോധ്യ കേസിലെ സുപ്രീം കോടതി വിധിക്കെതിരെ പുന:പരിശോധന ഹർജി നൽകുമെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ്. ഇന്ന് ചേർന്ന ബോർഡ് യോഗത്തിലാണ് തീരുമാനം. പള്ളി നിർമിക്കാനായി നൽകിയ അഞ്ചേക്കർ ഭൂമി സ്വീകരിക്കേണ്ടതില്ലെന്നും യോഗത്തിൽ തീരുമാനിച്ചു.

നിയമപരമായി മുന്നോട്ടു പോകുമെന്ന് ബോർഡ് വ്യക്തമാക്കി. കേസിൽ മുസ്ലിം വ്യക്തിനിയമ ബോർഡ് കക്ഷിയല്ല. എന്നാൽ മുസ്ലിം വിഭാഗത്തിൽപ്പെട്ട് എട്ട് കക്ഷികൾ കേസിന്റെ ഭാഗമാണ്. സമുദായത്തിന്റെ താത്പര്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു

ജംഇയത്തുൽ ഉലമ ഹിന്ദ് എന്ന സംഘടന മാത്രമാണ് പുന: പരിശോധന ഹർജി നൽകേണ്ടെന്ന നിലപാട് എടുത്തത്. അതേസമയം ഇ ടി മുഹമ്മദ് ബഷീർ, അസദുദ്ദീൻ ഒവൈസി എന്നിവർ പുന:പരിശോധന ഹർജി നൽകണമെന്ന് വാദമുയർത്തി.

Share this story