രഞ്ജൻ ഗോഗോയി ഇന്ന് വിരമിക്കും; പുതിയ ചീഫ് ജസ്റ്റിസായി എസ് എ ബോബ്‌ഡെ നാളെ ചുമതലയേൽക്കും

രഞ്ജൻ ഗോഗോയി ഇന്ന് വിരമിക്കും; പുതിയ ചീഫ് ജസ്റ്റിസായി എസ് എ ബോബ്‌ഡെ നാളെ ചുമതലയേൽക്കും

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി ഇന്ന് വിരമിക്കും. നാൽപത് വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്നുമാണ് ജസ്റ്റിസ് ഗോഗോയി ഇന്ന് പടിയിറങ്ങുന്നത്. 2018 ഒക്ടോബർ 3നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ അദ്ദേഹം എത്തുന്നത്

സുപ്രീം കോടതിയുടെ 46ാം ചീഫ് ജസ്റ്റിസായിരുന്നു രഞ്ജൻ ഗോഗോയി. ദീപക് മിശ്രയുടെ പിൻഗാമിയായിട്ടായിരുന്നു നിയമനം. രാജ്യശ്രദ്ധയാകർഷിച്ച നിരവധി കേസുകളിൽ വിധി പറഞ്ഞ ശേഷമാണ് ഔദ്യോഗിക ജീവിതത്തിൽ നിന്നും അദ്ദേഹം വിരമിക്കുന്നത്.

അയോധ്യ കേസ്, ശബരിമല യുവതി പ്രവേശനം, അസം പൗരത്വ രജിസ്റ്റർ, ആർ ടി ഐ കേസുകളിലെ വിധി പറഞ്ഞത് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബഞ്ചായിരുന്നു.

പുതിയ ചീഫ് ജസ്റ്റിസായി എസ് എ ബോബ്‌ഡെ നാളെ ചുമതലയേൽക്കും. ബോംബെ ഹൈക്കോടതി ജഡ്ജിയും മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്നു. രഞ്ജൻ ഗോഗോയി വിരമിക്കുന്നതോടെ ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായി സുപ്രീം കോടതി കൊളീജിയം പുന:സംഘടിപ്പിക്കും.

 

Share this story